2010, ജൂലൈ 6, ചൊവ്വാഴ്ച

ആറാം വയസ്സിലെ തീവ്രവാദം

അടുത്തു  വന്ന  പത്രത്തിലെ  ഒരു  വാര്‍ത്ത  കണ്ട്  ഞാന്‍  ഒന്ന്  ഞെട്ടി  ....!!
ഞാനെന്നല്ല   അമേരിക്കക്കാര്‍  അല്ലാത്ത  ആരും  ഒന്ന് ഞെട്ടാതിരിക്കില്ല ..


 തീവ്ര വാദ  ബന്ധമുണ്ടെന്ന   സംശയത്താല്‍  ഇന്ത്യന്‍  വംശജയായ  ആറു  വസ്സുകാരിക്ക്
അമേരിക്ക  വിമാന  യാത്ര  വിലക്കിയിരിക്കുന്നു .. !          എന്നാല്‍  തീവ്രവാദ  പട്ടികയില്‍ 
പെടേണ്ട കുറ്റമൊന്നും  തന്റെ  മോള്‍  ചെയ്തിട്ടില്ലെന്നാണ്  കുട്ടിയുടെ പിതാവ്  പറയുന്നത്
പെണ്‍കുട്ടിയായത്  കൊണ്ട്    ഒരു  കളി  തോക്ക്   പോലും  കിട്ടിയിടുണ്ടാവില്ല  പാവത്തിന് 
എന്നിട്ടും  ആറാം  വയസ്സില്‍  തീവ്രവാദി  ആയി .  


എങ്കിലും  അമേരിക്കക്കാരെ  കുറ്റം  പറയാന്‍  പറ്റില്ല     തന്റെ  അനിയത്തിയുമായി  ഇടക്ക്
തല്ലു  കൂടാറുണ്ട്  ത്രെ  ഈ കുട്ടി  ..!! 
പോരെ  ഇതില്‍  പരം  എന്താ  ഒരു  തീവ്ര വാദി  ആകാന്‍  വേണ്ടത് ..!!
ഒരു പേര്  കൊണ്ടുള്ള  പുകില്‍  നോക്കണേ ..!!
പ്രത്യേക  ശ്രദ്ദക്ക് :--           ഇനി  മുതല്‍  കുട്ടികള്‍ക്ക്  പേരിടുമ്പോള്‍  അമേരിക്ക കാരുടെ 
കണ്ണിലെ  കരടായ  അ  , ഇ  , ഉ    എന്നീ   അക്ഷരങ്ങള്‍  ഉപയോഗിക്കാതിരിക്കുക ...!