2010, മേയ് 24, തിങ്കളാഴ്‌ച

ലൈല കാറ്റ്


ഓഫീസില്‍ നിന്നും പെട്ടെന്ന് ഇറങ്ങിയത്         നന്നായെന്നു തോന്നി .                മഴ ചാറി തുടങ്ങിയിരിക്കുന്നു .
മേഘങ്ങള്‍ ഇരുണ്ടു  തുടങ്ങി വലിയൊരു മഴയ്ക്കുള്ള കൊപ്പു  കൂട്ടുകയാണെന്ന്     തോന്നുന്നു എങ്ങനെയെങ്കിലും മഴക്ക് മുന്‍പ്‌ വീട് പിടിക്കണം ..ഒച്ചിനെ പോലെ ഇയയുന്ന ഈ ബസ്‌ എപ്പോയാണാവോ അങ്ങെത്തുക..
നാല്   ടയറും ഒരുപെട്ടികൂടും മാത്രമേ ഇതിനുള്ളൂ എന്ന് തോന്നും 
പോക്ക്കണ്ടാല്‍ ...   സുഹറ   ഇറങ്ങുന്നത്   വരെ  സമയം  
പോയതറിഞ്ഞില്ലായിരുന്നു . അവള്‍  അവിടെ   ഇറങ്ങെണ്ടിയില്ലെന്നു  
തോന്നി  പാവം  ജീവിക്കാന്‍ വേണ്ടി    ഒരു പാട് കഷ്ട്ടപെടുന്നു അവള്‍ ...എങ്കിലും അതൊന്നും ഒരിക്കലും  ആരെയും അറിയിക്കാറില്ലാ .. രോഗിയായ ഉപ്പ , ഉമ്മ , അനിയന്റെയും അനിയത്തിയുടെയും പഠിപ്പ് ..അങ്ങനെ   എല്ലാ ഭാരവും ചുമലിലേറ്റാന്‍    വിധിക്കപെട്ടവള്‍ സഹതാപം തോന്നി പലപ്പോയും സഹായിക്കാന്‍ ഒരുങ്ങിയെങ്കിലും സ്നേഹത്തോടെ നിരസിക്കുകയാണ് പതിവ് .....
എന്റെ ജീവിതത്തിലേക്ക്   ക്ഷണിക്കാനും  പലവട്ടം    
ഒരുങ്ങിയതാണ് ..   പക്ഷെ    പ്രതികരണം  എന്തായിരിക്കുമെന്നുള്ള  
ഭയം അതിനും അനുവതിച്ചില്ല
ആ നല്ല സൌഹൃതം  ഇല്ലാതാക്കാന്‍ ഞാന്‍     ഇഷ്ട്ടപെട്ടില്ലാ എന്ന് വേണേല്‍ പറയാം ...       ആരും അറിയാതെ   എന്നില്‍ ഒരിഷ്ട്ടം വളരുന്നുണ്ടായിരുന്നു ...എന്നെങ്കിലും ഒരിക്കല്‍ അത് തുറന്നു പറയണം ...
എന്റെ സ്വപ്പ്നങ്ങള്‍ക്ക് വിരാമമിട്ടു ....  ബസ്സ്‌   മുരണ്ടു   മുരണ്ടു നിന്നു ....
"കാക്കിനട ....കാക്കിനട ." എന്നുള്ള ക്ലീനരുടെ അലര്‍ച്ച എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി      ബസ്സിറങ്ങി    ഫ്ലാറ്റ്       
ലക്ഷ്യമാക്കി നടന്നു ..      ഇപ്പോള്‍    കാറ്റിനല്‍പ്പം  ശക്തി  
കൂടിയിട്ടുണ്ട്    മഴയും തകൃതിയായി  പെയ്യാന്‍  തുടങ്ങിയിട്ടുണ്ട് ..     
വഴിയില്‍  നിന്നും അടുത്ത ഫ്ലാറ്റിലെ മഹമ്മൂധിനെ കിട്ടിയത്   കൊണ്ട്   അതികം മഴ നനയാതെ റൂമിലെത്താന്‍ കയിഞ്ഞു .. എന്നെ പോലെ അവനും ആന്ദ്രയില്‍    വന്നിട്ട്      നാലഞ്ചു          വര്‍ഷമേ    ആയുള്ളൂ    പുറത്തു മഴ തകര്‍ത്ത് പെയ്യുകയാണ് ശക്ത്തമായ കാറ്റും .. മഴ നനഞ്ഞ തണുപ്പ് മാറ്റാന്‍ വേണ്ടി കട്ടന്‍ ചായയും എടുത്ത് ഞാന്‍ ടി വി ക്ക്     മുന്നിലിരുന്നു ..
 ഫ്ലാഷ് ന്യൂസ്‌ കണ്ടു ഞാന്‍ ഒന്ന് ഞെട്ടി ...
വടക്ക്  ഭാഗത്ത് ഒരു പുതിയ തരം കാറ്റ് വീശുന്നുണ്ടത്രേ .. തീര ദേശത്തു താമസിക്കുന്നവര്‍ അല്‍പ്പം മാറി നില്‍ക്കനമെന്നുള്ള മുന്നറിയിപ്പും ... ഞാന്‍ സുഹറയെ ഓര്‍ത്തു ..         പടച്ചോനെ അവളുടെ ചെറ്റ കുടില്‍ കടലിനോടു ചെര്‍ന്നാണല്ലോ ...ഓര്‍മ്മ മുയുവനാകും മുന്‍പ്‌  മൊബൈല്‍ റിങ്ങടിഞ്ഞു ..  
വിളി സുഹറയുടെ തന്നെ ..ഞാന്‍ പെട്ടെന്ന് ഫോണ്‍ എടുത്തു ....
" എന്റെ അനിയത്തി ലൈല .....അവളെ കാണുന്നില്ലാ ....കാറ്റില്‍ അവളും പോയി ....."
ഇടറിയ ശബ്ദത്തില്‍ അത്രയും പറയാനേ അവള്‍ക്കു കയിഞ്ഞുള്ളൂ ..      ആ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും
മോജിതനാകാന്‍ എനിക്കും കയിഞ്ഞിരുന്നില്ലാ ....  
ഫ്ലാഷ് ന്യൂസ്‌ വീണ്ടും വന്നുകൊണ്ടേയിരുന്നു " വീശിയടിച്ച ലൈല കാറ്റില്‍ പരക്കെ നാശ  നഷ്ട്ടങ്ങള്‍  ....      
 
അതെ കാറ്റിനു പുതിയ പേര്       ''ലൈല കാറ്റ്  ''.....!!!!!!
എന്ത് പേരിട്ടു വിളിച്ചാലും .. ആ ലൈല കാറ്റില്‍ ഞങ്ങളുടെ കുഞ്ഞനിയത്തി     ലൈലയും        നഷ്ട്ടമായി    എന്നുള്ള
സത്യം  ഉള്‍ക്കൊള്ളാനാവാതെ ഞാന്‍ തരിച്ചു നിന്നു ...!!

2010, മേയ് 16, ഞായറാഴ്‌ച

നൊമ്പര പൂവ്പുലര്‍കാല വേളയില്‍ നിന്നെ പ്രതീക്ഷിച്ചു
വെറുതേ ഇരുന്നു ഞാന്‍ ഇന്നും ....
അടുത്തറിയാന്‍ കൊതിച്ചിരുന്നു ഞാന്‍
നിന്‍ മധുരമാം മൊഴികള്‍ കേള്‍ക്കുവാനും ....      
എന്തിനീ മൌനം നിനക്കെന്നുമെന്നും എന്‍
സൌഹ്രദം നീ കൊതിചിരുന്നില്ലയോ ...
മാരിവില്ലയകായി നീ എന്‍ മനസ്സില്‍
ഒരു മയവില്ല് പോലെ വിടര്‍ന്നു നിന്നു....
എങ്ങു നിന്നെത്തി നീ എന്നറിയില്ലേലും
ഇന്നെന്‍ മനസ്സിന്‍ നീ താള മേളം ....
നിന്‍ മധുരാര്‍ദമാം സാമ സംഗീതത്തിന്‍
ആയത്തില്‍ നിന്നൊരു മുത്ത് തരൂ ...
ഞാനത് ഏയില മാലയില്‍ കോര്‍ത്തിട്ടു
കാണിക്ക വെക്കട്ടെ നിന്റെ മുന്നില്‍ ....
പൊന്നിന്‍ നൂലില്‍ പൂ മുത്ത്‌ പോലെ നീ എന്‍
സ്വപ്ന തീരങ്ങളില്‍ ഒരായിരം പൂക്കണിയായി..
ഇന്ന് നീയെന്‍ മാണിക്യ വീണയില്‍
ഒരു നേര്‍ത്ത നൊമ്പരമായ് മാറി .....
കാണാമറയത്ത് ഒളിച്ചിരിക്കാനെങ്കില്‍
എന്തിനു വന്നെന്‍ പകല്‍ കിനാവില്‍ ...
മാനത്തെ കാര്‍മുകില്‍ കൂട്ടിലോളിച്ച നീ
എന്ന് വരുമെന്‍ ആത്മ മിത്രാമായ്...
എന്നെയറിയൂ നീ എന്നില്‍ അണയൂ നീ
എന്നാത്മ്മ മിത്രാമായ് വന്നു ചേരൂ .

........പ്രണയം.......എന്‍ മനസ്സില്‍ നിറഞ്ഞ നോമ്പരമേ
നീ എന്തിനിതുവയി വന്നു എനിക്കെന്തു നല്‍കുവാന്‍ വന്നു
രാഗ സുധാരസ മായാ മയുരിയില്‍
നിന്നെ കിനാവ്‌ കണ്ടലഞ്ഞിടുന്നു ഞാന്‍
എന്‍ കനവിന്‍ പ്രണയ ഗോപുരത്തില്‍
ഒരു മഞ്ഞു തുള്ളിപോല്‍ വിരുന്നു വന്നു നീ
ആരോരുമറിയാതെ എന്‍ മനസ്സിന്‍ മണിച്ചെപ്പില്‍
നിന്‍ പ്രണയ മൊട്ടു ഞാന്‍ ഒളിച്ചു വെച്ചു
ഹേമന്ത സുരഭില രാത്രികളില്‍ നിനക്ക് വേണ്ടി
ഞാനൊരു പ്രണയ കുടീരം തീര്‍ത്തിരുന്നു
അനുരാഗ പൂക്കള്‍ കൊണ്ടാലങ്കരിക്കുമായിരുന്നു
എന്നും മുല്ലപു പരിമളം പൂത്തുലഞ്ഞിരുന്നു
ഞാന്‍ പോലുമറിയാതെ നീ എന്‍ മനസ്സിലൊരു
പ്രണയ പൂവായ് വിടര്‍ന്നു നിന്നു
ഇന്ന് നീ വിട പറഞ്ഞകലുംപോള്‍
നിന്‍ നീലമിയികളില്‍ ഞാന്‍ കണ്ടത് എന്നെയായിരുന്നു
എന്‍ പ്രണയ പൂവും മിഴികളിലേറി
ഇന്ന് നീ ദൂരേക്ക്‌ മറഞ്ഞപ്പോള്‍ എനിക്കും
നോവുന്നൊരു ഹൃദയമുണ്ടെന്നുള്ള കാര്യം നീ മറന്നു പോയി
എല്ലാം പറഞ്ഞൊന്നു മാപ് ചോദിക്കുവാന്‍
എന്നിനി എന്നിനി കാണും തമ്മില്‍ ..
എന്നിനി എന്നിനി കാണും ....