2010, മേയ് 16, ഞായറാഴ്‌ച

നൊമ്പര പൂവ്



പുലര്‍കാല വേളയില്‍ നിന്നെ പ്രതീക്ഷിച്ചു
വെറുതേ ഇരുന്നു ഞാന്‍ ഇന്നും ....
അടുത്തറിയാന്‍ കൊതിച്ചിരുന്നു ഞാന്‍
നിന്‍ മധുരമാം മൊഴികള്‍ കേള്‍ക്കുവാനും ....      
എന്തിനീ മൌനം നിനക്കെന്നുമെന്നും എന്‍
സൌഹ്രദം നീ കൊതിചിരുന്നില്ലയോ ...
മാരിവില്ലയകായി നീ എന്‍ മനസ്സില്‍
ഒരു മയവില്ല് പോലെ വിടര്‍ന്നു നിന്നു....
എങ്ങു നിന്നെത്തി നീ എന്നറിയില്ലേലും
ഇന്നെന്‍ മനസ്സിന്‍ നീ താള മേളം ....
നിന്‍ മധുരാര്‍ദമാം സാമ സംഗീതത്തിന്‍
ആയത്തില്‍ നിന്നൊരു മുത്ത് തരൂ ...
ഞാനത് ഏയില മാലയില്‍ കോര്‍ത്തിട്ടു
കാണിക്ക വെക്കട്ടെ നിന്റെ മുന്നില്‍ ....
പൊന്നിന്‍ നൂലില്‍ പൂ മുത്ത്‌ പോലെ നീ എന്‍
സ്വപ്ന തീരങ്ങളില്‍ ഒരായിരം പൂക്കണിയായി..
ഇന്ന് നീയെന്‍ മാണിക്യ വീണയില്‍
ഒരു നേര്‍ത്ത നൊമ്പരമായ് മാറി .....
കാണാമറയത്ത് ഒളിച്ചിരിക്കാനെങ്കില്‍
എന്തിനു വന്നെന്‍ പകല്‍ കിനാവില്‍ ...
മാനത്തെ കാര്‍മുകില്‍ കൂട്ടിലോളിച്ച നീ
എന്ന് വരുമെന്‍ ആത്മ മിത്രാമായ്...
എന്നെയറിയൂ നീ എന്നില്‍ അണയൂ നീ
എന്നാത്മ്മ മിത്രാമായ് വന്നു ചേരൂ .

5 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

സ്നേഹത്തിന്റെ പര്യായമായ നിന്റെ ഓര്‍ക്കുട്ട് ഞങ്ങള്‍ക്ക് എന്നും വിലപ്പെട്ടതാണ്‌ ..
ഇപ്പോള്‍ കവിതകള്‍ എയുതിയും നീ ഞങ്ങളെ വിസ്മയിപ്പിക്കുന്നു ....
കവിത ഇഷ്ട്ടമായി .. നല്ല വരികള്‍ ..ഇനിയും എയുതുക ..എല്ലാ വിധ ഭാവുകങ്ങളും ..
ബൈ ...ജസ് ന ....

Sulfikar Manalvayal പറഞ്ഞു...

പ്രണയം, നൊമ്പരം. ഇത് രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളല്ലേ.
നല്ല വരികള്‍. ഇഷ്ടായി ട്ടോ.
എന്റെ പുതിയ പോസ്റ്റിനു അടിക്കുരിപ്പാക്കാന്‍ പറ്റിയ വരികള്‍.
അഭിനന്ദനങ്ങള്‍.

Unknown പറഞ്ഞു...

നിനക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ അറിയാമോ ???? നീ ഭയങ്കരം തന്നെ .... നന്നായിട്ടുണ്ട് കേട്ടോ .... നീയല്ല കവിത .... പിന്നെ രാധയും ,,,,,,, ഹി ഹി ഹി

F A R I Z പറഞ്ഞു...

ഗഹനമായ ചിന്താ ഗതിയുള്ള ഒരു മിടുക്കി.ലളിതമായി പറഞ്ഞ വായന സുഖം തരുന്ന ഒരു കവിത

"എന്തിനു വന്നെന്‍ പകല്‍ കിനാവില്‍ ...
മാനത്തെ കാര്‍മുകില്‍ കൂട്ടിലോളിച്ച നീ
എന്ന് വരുമെന്‍ ആത്മ മിത്രാമായ്...
എന്നെയറിയൂ നീ എന്നില്‍ അണയൂ നീ
എന്നാത്മ്മ മിത്രാമായ് വന്നു ചേരൂ ."

മാനത്തെ കാര്‍മുകില്‍ കൂട്ടിലോളിച്ചൊരു
ആത്മ മിത്രം.വന്നണയാതിരിക്കില്ല
നൊമ്പരപ്പെടാതിരിക്കൂ.

ആശംസകളോടെ
---ഫാരിസ്‌

Dhruvakanth s പറഞ്ഞു...

മനോഹരമായിരിക്കുന്നു..