2011, മാർച്ച് 21, തിങ്കളാഴ്‌ച

പൂവ് പോലൊരു ജന്മം

              
                             റോസാ പൂക്കള്‍  എനിക്കെന്നും പ്രിയമുള്ളതായിരുന്നു ..

ഒരു നാള്‍    മനോഹരമായ ഒരു  റോസുമായി  അയാളെന്നരികില്‍  വന്നു 

ഞാന്‍  ആവശ്യപ്പെടാതെ  തന്നെ   എനിക്കത്   സമ്മാനമായി     നല്‍കി .

എന്റെ മുഖം പൂ പോലെ    മനോഹരമായത്   അയാളറിഞ്ഞു . പകരമായ് 

എന്റെ     സ്നേഹം മാത്രം ആവശ്യപെട്ടു . ഞാനെന്റെ സ്നേഹവും   ജീവനും 

അയാള്‍ക്ക്‌ നല്‍കി .    

ദിനങ്ങള്‍ കഴിയും തോറും അത് വാടി കരിയുന്നുണ്ടെന്നുള്ള സത്യം എനിക്ക്

ഉള്‍കൊള്ളാന്‍   കഴിയാതെ   വന്നു .   എങ്കിലും      പ്രതീക്ഷയോടെ    ഞാന്‍ 

കാത്തിരുന്നു ..             മുള്ളുകള്‍   നിറഞ്ഞൊരു    പനിനീര്‍   ചെടിയാഴിരുന്നു 

അയാളെന്നറിഞാതും            ഞാനതുമായി    കടല്‍ ക്കരയിലേക്ക്   നടന്നു .. 

നീലാകാശവും തിരമാല കളേയും   സാക്ഷി നിര്‍ത്തി      കടലിന്റെ   അഗാത 

തലങ്ങളിലേക്ക്   ഞാന്‍   ആഴ്ന്നിറങ്ങി .