2010, ജൂലൈ 6, ചൊവ്വാഴ്ച

ആറാം വയസ്സിലെ തീവ്രവാദം

അടുത്തു  വന്ന  പത്രത്തിലെ  ഒരു  വാര്‍ത്ത  കണ്ട്  ഞാന്‍  ഒന്ന്  ഞെട്ടി  ....!!
ഞാനെന്നല്ല   അമേരിക്കക്കാര്‍  അല്ലാത്ത  ആരും  ഒന്ന് ഞെട്ടാതിരിക്കില്ല ..


 തീവ്ര വാദ  ബന്ധമുണ്ടെന്ന   സംശയത്താല്‍  ഇന്ത്യന്‍  വംശജയായ  ആറു  വസ്സുകാരിക്ക്
അമേരിക്ക  വിമാന  യാത്ര  വിലക്കിയിരിക്കുന്നു .. !          എന്നാല്‍  തീവ്രവാദ  പട്ടികയില്‍ 
പെടേണ്ട കുറ്റമൊന്നും  തന്റെ  മോള്‍  ചെയ്തിട്ടില്ലെന്നാണ്  കുട്ടിയുടെ പിതാവ്  പറയുന്നത്
പെണ്‍കുട്ടിയായത്  കൊണ്ട്    ഒരു  കളി  തോക്ക്   പോലും  കിട്ടിയിടുണ്ടാവില്ല  പാവത്തിന് 
എന്നിട്ടും  ആറാം  വയസ്സില്‍  തീവ്രവാദി  ആയി .  


എങ്കിലും  അമേരിക്കക്കാരെ  കുറ്റം  പറയാന്‍  പറ്റില്ല     തന്റെ  അനിയത്തിയുമായി  ഇടക്ക്
തല്ലു  കൂടാറുണ്ട്  ത്രെ  ഈ കുട്ടി  ..!! 
പോരെ  ഇതില്‍  പരം  എന്താ  ഒരു  തീവ്ര വാദി  ആകാന്‍  വേണ്ടത് ..!!
ഒരു പേര്  കൊണ്ടുള്ള  പുകില്‍  നോക്കണേ ..!!
പ്രത്യേക  ശ്രദ്ദക്ക് :--           ഇനി  മുതല്‍  കുട്ടികള്‍ക്ക്  പേരിടുമ്പോള്‍  അമേരിക്ക കാരുടെ 
കണ്ണിലെ  കരടായ  അ  , ഇ  , ഉ    എന്നീ   അക്ഷരങ്ങള്‍  ഉപയോഗിക്കാതിരിക്കുക ...!

45 അഭിപ്രായ(ങ്ങള്‍):

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു...

ഇനി എന്തൊക്കെ കാണാന്‍ കെടക്കണ്..ഷാഹിനാ...

ഒരു നുറുങ്ങ് പറഞ്ഞു...

ലോകപോലീസ് ചമയുന്നോര്‍ടെ
ഒരു പേടിയേ !
സംശയ രോഗം ചെന്നിയില്‍ കയറിയാലങ്ങിനെയാ
സ്ഥലജലഭ്രമം ഇങ്ങിനെ പല തോന്നലുകള്‍
സൃഷ്ടിക്കും!!

കണ്ണൂരാന്‍ / Kannooraan പറഞ്ഞു...

കുട്ടികള്‍ക്ക് പേരിടാതിരുന്നാലോ എന്നാലോചിക്കുവാ.
അമേരിക്ക കല്ലിവല്ലി.
ബ്രിട്ടനും റഷ്യയും കല്ലിവല്ലി.

ഹംസ പറഞ്ഞു...

കണ്ണൂരാന്‍ പറഞ്ഞപോലെ അമേരിക്ക “കല്ലി വല്ലി” പോയി പണി നോക്കാന്‍ പറ അവരോട്. ഹല്ല പിന്നെ.

Kayyu k s പറഞ്ഞു...

നീ എന്തിനാ പത്രം വായിക്കാന്‍ പോയത് ...!!! അതോണ്ടല്ലേ നിനക്ക് ഇതൊക്കെ കണ്ടത് ..... ഇനി പത്രം വായിക്കരുത് കേട്ടോ ?????? അമേരിക്കക്കാര്‍ എന്തൊക്കെ ചെയ്യുന്നു ..... അവര്‍ക്ക് ബുദ്ധി കൂടി പോയതിന്റെ കുഴപ്പമാ കാണുന്നത് ..!!! അവര്‍ക്ക് തന്നെ അറിയുന്നില്ല , അവര്‍ ചെയ്യുന്നത് എന്താണെന്ന്‍ ... .!!! അത് കൊണ്ട് ഇമ്മാതിരി ഒന്നും എഴുതരുത് എന്നല്ല ...... നന്നായിട്ടുണ്ട് കേട്ടോ ...!!!

ഒഴാക്കന്‍. പറഞ്ഞു...

ക കാ കി കീ കു കൂ എന്നിവ ഉപയോഗിക്കാലോ അല്ലെ :)

നല്ല നിരീഷണം

jasna kadameri പറഞ്ഞു...

എടീ . ..ഷഹീ ...അമേരിക്കക്കാരെ കളിയാക്കുന്നോ
നിന്നെയും തീവ്ര വാദി പട്ടികയില്‍ പെടുത്തും സൂക്ഷിച്ചോ ....
ഒബാമയോടാണോ നിന്റെ കളി ....
എന്നാലും നീ കലക്കി ... ട്ടോ
കാലിക വിഷയങ്ങള്‍ കഥക്കാനുള്ള
നിന്റെ കഴിവ് അപാരം ..
ആശംസകള്‍ ...
പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കണേ ....

OAB/ഒഎബി പറഞ്ഞു...

ഒ - ബാമ
എ - ന്റെ പേര്
ബി- ന്‍ലാദന്‍

എന്നൊക്കെയുള്ളവ പറ്റുമായിരിക്കും ല്ലെ...

ManzoorAluvila പറഞ്ഞു...

Good subject you noticed..keep writing..good luck

മഴവില്ല് പറഞ്ഞു...

വന്നു വന്നു കുട്ടികള്‍ക്ക് ഇഷ്ട്ടമുള്ള പേരിടാനും പറ്റില്ല എന്നായി അല്ലെ ഷഹീന .. കാലം പോയ പോക്കേ .....

Jishad Cronic™ പറഞ്ഞു...

നല്ല നിരീഷണം...

ഫിലിംപൂക്കള്‍ പറഞ്ഞു...

ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു... പേരില് സംശയം തോന്നിയാല്‍ ചോരപൈതലിനെ പോലും അവര് ജയിലിലടക്കും. ആ ബിന്‍ലാദന്‍ വരുത്തിവച്ച വിനയേ......

Abdulkader kodungallur പറഞ്ഞു...

ഇങ്ങിനെയുള്ള അനുകാലിക സംഭവങ്ങളെ കുറിപ്പുകളാക്കി വായനക്കാരുടെ ചിന്താസരണിയിലേക്ക് എറിഞ്ഞു കൊടുക്കുന്നത് നല്ലതാണ്'.ഇനിയും തുടരുക.

A.FAISAL പറഞ്ഞു...

പേര്മാത്രം നോക്കിയാണല്ലോ ഇപ്പൊ മിതമാണോ തീവ്രമാണോ എന്നൊക്കെ നിശ്ചയിക്കുന്നത്..!

F A R I Z പറഞ്ഞു...

ചെറിയ രണ്ടു വരികള്‍ കൊണ്ട് ,ലോക സമൂഹ മനസാക്ഷിയെ ഉണര്‍ത്തി,ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വളരെ വലിയ ഒരാശയം വായനക്കാര്‍ക്ക് നല്‍കിയിരിക്കുന്നു.

എഴുതുക,ഒരുപാടെഴുതു. പക്ഷെ ഇത്തരം വികാരതരമായ ഒരു കാഴ്ചപ്പാട്‌ ഒരു പ്രശ്നങ്ങളോടും വേണ്ട.

ഭാവുകങ്ങളോടെ,
--- ഫാരീസ്‌

ശ്രീനാഥന്‍ പറഞ്ഞു...

ഷാഹിനാ, ചൂടു വെള്ളത്തിൽ വീണ പൂച്ചയാണു അമേരിക്ക, പച്ച വെള്ളം കണ്ടാൽ പേടിക്കുമിപ്പോൾ! ഷാരൂഖിന്റെ മൈ നെയിം ഈസ് ഖാൻ ഈ വിഷയം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്, പോസ്റ്റിനു നന്ദി.

★ശ്രീജിത്ത്‌●sгєєJเ†ђ പറഞ്ഞു...

ഞാനും പത്രത്തില്‍ വായിച്ചിരുന്നു,...

haina പറഞ്ഞു...

എന്റെ പേരിനു്‌ കുഴപ്പമുണ്ടോ ?
എന്റെ അടുത്തും ഒന്ന് വരുക

haina പറഞ്ഞു...

എന്റെ പേരിനു്‌ കുഴപ്പമുണ്ടോ ?
എന്റെ അടുത്തും ഒന്ന് വരുക

shabeer cheekkilode പറഞ്ഞു...

hha,...kollalloo...

http://aksharangal.socialgo.com/magazine.html

eethappazangalude naattil ninnum........

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഈ വാര്‍ത്ത ഞാനും വായിച്ചിരുന്നു..വന്നു വന്നു അമേരിക്കകാര് മണ്ടന്മാരായി കൊണ്ടിരിക്കുവാ..അല്ലെ...ഫൂള്‍സ്...!!

പിന്നെ ഒബാമയിലും സിബുവിലും 'ബ' ഉള്ളത് കൊണ്ട് എന്നെ അവന്മാര് പിടിച്ചു നിര്‍ത്തില്ലാ...ഇനി എങ്ങാനും പിടിച്ചു നിര്‍ത്തിയാല്‍...
"വയറ്റി പെഴപ്പാണേ അണ്ണാ"ന്നും പറഞ്ഞു കാലേലോട്ടങ്ങു വീഴും...എന്‍റെ അടുത്താ കളി ;-)

പാവപ്പെട്ടവന്‍ പറഞ്ഞു...

കൊള്ളാം സന്ദര്‍ഭം അറിഞ്ഞ പോസ്റ്റു.. എന്ന് ഏറെ ചേര്‍ച്ച ചെയ്യാപെടുന്ന ഒരു വിശയം

Kalavallabhan പറഞ്ഞു...

"അടുത്തു വന്ന പത്രത്തിലെ "
വെള്ളത്തിലാണോ നിന്നത് ?
മനസ്സിലായല്ലോ അല്ലേ ?

jayarajmurukkumpuzha പറഞ്ഞു...

valare assalayi ee post.... aashamsakal..................

..naj പറഞ്ഞു...

Who says what is in a name !
There is something in the name. not something....???

from now on, double check your name if there is any ...!

good post, keep writing

അക്ഷരം പറഞ്ഞു...

അത് ശെരി അപ്പോള്‍ ഇനി അമേരിക്കകാരുടെ കയ്യിലുള്ള തീവ്രവാദികളുടെ ലിസ്റ്റ് നോക്കി വേണമല്ലോ പേരിടാന്‍ , ആട്ടെ ആ കുട്ടിയുടെ പേര് എന്തുവാ ?

ശ്രീനാഥന്‍ പറഞ്ഞു...

ഷാഹിനാ, ആ ഹൈനയുടെ അടുത്തു പോകരുതെ, പേരു മുഴുവൻ കുഴപ്പമാ!

Vayady പറഞ്ഞു...

@ശ്രീനാഥന്‍ പറഞ്ഞു..."ഷാഹിനാ, ചൂടു വെള്ളത്തിൽ വീണ പൂച്ചയാണു അമേരിക്ക, പച്ച വെള്ളം കണ്ടാൽ പേടിക്കുമിപ്പോൾ! ഷാരൂഖിന്റെ മൈ നെയിം ഈസ് ഖാൻ ഈ വിഷയം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്"


ഷാഹിനാ..ശ്രീമാഷിന്റെ കമന്റിനടിയില്‍ ഒരൊപ്പ്‌. നല്ല പോസ്റ്റ്.

ശ്രീ പറഞ്ഞു...

ഈ വാര്‍ത്ത കേട്ട് ഞാനും ആദ്യമൊന്ന് ഞെട്ടിയതാണ്.
പിന്നെ, അമേരിയ്ക്ക അല്ലേ? പോട്ടേന്ന് വച്ചു (പറഞ്ഞിട്ട് കാര്യമില്ല)

Sirjan പറഞ്ഞു...

ഞാന്‍ അ, ഇ , ഉ എന്നല്ല.. ലോകത്തുള്ള ഒരക്ഷരത്തിലും പേരിടാന്‍ പോകുന്നില്ല.. പകരം നമ്പര്‍ സംവിധാനമാണ്‍ ഉദ്ദേശിക്കുന്നത്. അതാവുമ്പൊ ആര്‍ക്കും പ്രശ്നം കാണില്ല.

മിഴിനീര്‍ത്തുള്ളി പറഞ്ഞു...

നല്ല പോസ്റ്റ്.
അഭിനന്ദനങ്ങള്‍

ഷാഹിന വടകര പറഞ്ഞു...

@ ഒരു നുറുങ്ങ് നന്ദി ...
@ കണ്ണൂരാന്‍ കുട്ടികള്‍ക്ക് പെരിടാതിരുന്നാല്‍
പിന്നെ എന്ത് വിളിക്കും ...!! പേര് വിളിച്ചിട്ട് തന്നെ
കുട്ടികളെ ഇപ്പോള്‍ ഒന്നിനും കിട്ടില്ല ..
@ ഹംസ .. നന്ദി ട്ടോ ..
@ kayyu .. അഭിപ്രായത്തിനു നന്ദി ..
@ ഒയാക്കാന്‍ അഭിപ്രായത്തിനു നന്ദി ..
@ ജസ്നാ കളിയാക്കിയതോന്നു അല്ലെടി
വെറുതെ ചുമ്മാ ..!
@ ഓ എ ബി ...വന്നതിനും അഭിപ്രായം
അറിയിച്ചതിനും നന്ദി ...
@ മന്‍സൂര്‍ നന്ദി ..
@ maya വില്ല് , ജിഷാദ് ,..നന്ദി ട്ടോ ..
@ ഫിലിം പൂക്കള്‍ നന്ദി ...

ഷാഹിന വടകര പറഞ്ഞു...

@ സിദ്ദിക് ആദ്യ അഭിപ്രായത്തിനു പ്രത്യേക
നന്ദി അറിയിക്കുന്നു ...

MyDreams പറഞ്ഞു...

പേരിലും താടിയിലും ആണ് നോട്ടം .....
ഏതോ താടികാരന്‍ വിമാനം പോന്തുപോള്‍ എന്തോ ചൊല്ലി ..അത് ബോംബു വെക്കുന്നു അങ്ങയെ എന്തോ ആണ് പറഞ്ഞു അയാളെ അറെസ്റ്റ്‌ ചെയ്തത്
ഇതും കൂട്ടി വായികാം
ബട്ട്‌ ഇതിനു ഒരു മറുപുറം ഉണ്ട് എവിടെ നിന്ന് ബോംബു വരും എന്ന് അറിയാതെ ഉഴലുന്ന പുതു സമുഹം ആണ് ഇന്ന് ഉള്ളത്

അലി പറഞ്ഞു...

ഇനി ഓരോ രാജ്യക്കാരുടെ സ്വഭാവത്തിനനുസരിച്ച് മാറ്റാൻ പറ്റുന്ന പേരികളിടാനുള്ള വഴി കണ്ടെത്തണം!

Manoraj പറഞ്ഞു...

ഒരു കാലത്ത് ലോക പോലീസായിരുന്ന അമേരിക്ക ഇപ്പോള്‍ ഭയത്തിന്റെ നിഴലിലാണ്‌. ട്രേഡ് സെന്റര്‍ ദുരന്തം അവരെ അത്രത്തോളം തളര്‍ത്തി. പക്ഷെ, അതിനേക്കാള്‍ വലിയ അവസ്ഥയിലാണ്‌ ഇന്ന് നമ്മുടെ രാജ്യം. കാത്തിരുന്നു കാണൂക തന്നെ. പോസ്റ്റ് കാലോചിതമായി.

pournami പറഞ്ഞു...

oru peril enthirikkunnu ennu ini arum chodhikilalo.ithanu eniku america ishtamallththu.alla pinne

mayflowers പറഞ്ഞു...

നല്ല വിഷയം..
ഇത്രയും വലിയ സംവിധാനങ്ങള്‍ കൈയ്യിലുണ്ടായിട്ടും അബദ്ധങ്ങളാണല്ലോ ചെയത് കൂട്ടുന്നത്‌!!
സംയുക്ത വര്‍മ,ജയരാജ്‌ വാര്യര്‍ സംഭവം ഓര്‍മിക്കുന്നുണ്ടാവുമല്ലോ.

അജ്ഞാതന്‍ പറഞ്ഞു...

പ്രമേയം my name is khan സിനിമയുമായി ബന്ധമുള്ളതാണ് . അത് കണ്ടിട്ടുണ്ടോ?.please visit my blog http://shahalb.blogspot.com

സലാഹ് പറഞ്ഞു...

അമേരിക്ക തീവ്രമായി വാദിക്കട്ടെ,
അവരുടെ വാദം അവരുടേത്,
നമ്മുടെ വാദം നമ്മുടേത്,

thasneemali പറഞ്ഞു...

ഒരു ബിന്‍ ലാദനെ കൊണ്ട് എന്തെല്ലാം ഉപകാരങ്ങള്‍...!!!!!!!!!!!!!!!!! നല്ല നിരീക്ഷണം...

thasneemali പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sureshkumar Punjhayil പറഞ്ഞു...

AA .. EE ... UU ...!

manoharam, Ashamsakal...!!!

SULFI പറഞ്ഞു...

കഷ്ടം... കലികാലം.

abdullatheef പറഞ്ഞു...

kollaam