2011, മാർച്ച് 21, തിങ്കളാഴ്‌ച

പൂവ് പോലൊരു ജന്മം

              
                             റോസാ പൂക്കള്‍  എനിക്കെന്നും പ്രിയമുള്ളതായിരുന്നു ..

ഒരു നാള്‍    മനോഹരമായ ഒരു  റോസുമായി  അയാളെന്നരികില്‍  വന്നു 

ഞാന്‍  ആവശ്യപ്പെടാതെ  തന്നെ   എനിക്കത്   സമ്മാനമായി     നല്‍കി .

എന്റെ മുഖം പൂ പോലെ    മനോഹരമായത്   അയാളറിഞ്ഞു . പകരമായ് 

എന്റെ     സ്നേഹം മാത്രം ആവശ്യപെട്ടു . ഞാനെന്റെ സ്നേഹവും   ജീവനും 

അയാള്‍ക്ക്‌ നല്‍കി .    

ദിനങ്ങള്‍ കഴിയും തോറും അത് വാടി കരിയുന്നുണ്ടെന്നുള്ള സത്യം എനിക്ക്

ഉള്‍കൊള്ളാന്‍   കഴിയാതെ   വന്നു .   എങ്കിലും      പ്രതീക്ഷയോടെ    ഞാന്‍ 

കാത്തിരുന്നു ..             മുള്ളുകള്‍   നിറഞ്ഞൊരു    പനിനീര്‍   ചെടിയാഴിരുന്നു 

അയാളെന്നറിഞാതും            ഞാനതുമായി    കടല്‍ ക്കരയിലേക്ക്   നടന്നു .. 

നീലാകാശവും തിരമാല കളേയും   സാക്ഷി നിര്‍ത്തി      കടലിന്റെ   അഗാത 

തലങ്ങളിലേക്ക്   ഞാന്‍   ആഴ്ന്നിറങ്ങി .


31 അഭിപ്രായ(ങ്ങള്‍):

ഷാഹിന വടകര പറഞ്ഞു...

പരാജയം നിങ്ങള്‍ക്ക്‌ വീഴ്ച സംഭവിക്കുമ്പോള്‍ അല്ല ;
നിങ്ങള്‍ വീണിട്ട് എണീ ക്കാതിരിക്കുമ്പോയാണ് അത് കൊണ്ട്
നിങ്ങള്‍ എപ്പോ വീണാലും പൂര്‍വ്വാധികം ശക്തിയോടെ എണീക്കുക .
അതായിരിക്കണം ജീവിതത്തോടുള്ള attitude ..

jasna kadameri പറഞ്ഞു...

ഒരു പൂ തന്നാല്‍ നീ എന്‍റെ കൂടെ പോരുമോ ...

കൊള്ളാം മെസ്സേജ് നന്നായി ...കഥയും
ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

സൌന്ദര്യത്തില്‍ മയങ്ങുമ്പോള്‍ സംഭവിക്കുന്നത്.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

വീണിടത്ത് കിടന്ന് ഉരുളാതെ വീഴ്ച തിരിച്ചറിയുകയാണ് വേണ്ടത്.
കൊച്ചുകഥയിലൂടെ നല്ല സന്ദേശം
<a href="http://kadalass.blogspot.com>കുറച്ച് കാര്യങ്ങൾ ഇവിടെ വായിക്കാം</a>

എല്ലാ ആശംസകളും!

ഹൈന പറഞ്ഞു...

കഥ നന്നായി...

shahul kadavath പറഞ്ഞു...

ഞാന്‍ വിഷ­യം വ­ച്ച് ഒ­രു കവി­ത എ­ഴു­തി­യി­ട്ടുണ്ട്
നാ­മ­റി­യാ­തെ ന­മ്മി­ലു­ണ്ടാ­കു­ന്ന മാ­റ­റ­ത്തി­ന്റെ തുട­ക്കം മ­ന­സ്സി­ലാ­ണ്.നീ എ­ന്ത് ആ­ഗ്ര­ഹി­ക്കുന്നുവോ അ­ത് നിന­ക്ക് ല­ഭിക്കും

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ചെറുവാടി പറഞ്ഞു...

കുറച്ചൂടെ ഭംഗിയാക്കാമായിരുന്നല്ലോ ഇത്.
മോശമായി എന്നല്ല ഉദ്ദേശിച്ചത്.
ആശംസകള്‍ .

ഈ ലോകം മനോഹരമാണെന്ന് ഞാന്‍ ഇന്നലെയാണ് അറിഞ്ഞത് , കാരണം ഇന്നലെ വരെ ഞാന്‍ ഒരു സെന്ടിമെന്ടല്‍ ഇടിയറ്റ് ആയിരുന്നു പറഞ്ഞു...

ഒരു മഞ്ഞുള്ള പ്രഭാതത്തില്‍ നിന്‍റെ തോട്ടത്തിലെ റോസാ പൂക്കളുമായി തട്ടമിട്ടു മറച്ച മുഖവുമായി നീ എന്‍റെ അടുത്തേക്ക് വരുമെന്ന്.
അപ്പോള്‍ ഈ ശവകുടീരത്തിലെ നരച്ച ഏകാന്തത നിന്നെ ഭയപ്പെടുത്തിയെക്കും..........
പക്ഷെ ഇപ്പോഴും ഞാന്‍ നിന്നെ അറിയുന്നു.......
ഇപ്പോഴും ഞാന്‍ നിന്നെ പ്രണയിക്കുന്നു.........
തീര്‍ച്ചയായും ഒന്നുണ്ട് നിന്‍റെ തോട്ടത്തിലെ റോസാപ്പൂക്കള്‍ എന്‍റെ കുടീരത്തിനു മുകളിലിരുന്ന് കഥകള്‍ പറയുമെന്ന്........
ഒരിക്കലും തങ്ങളെ തേടിവരാത്ത കാമുകിമാരെ ഓര്‍ക്കുന്ന കാമുകന്‍മാരോട്..........
ആ കഥകള്‍ പുതിയ തലമുറ ഏറ്റു പാടുമായിരിക്കും........
പ്രണയത്തിനു മരണമില്ലെന്ന് .........................

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

നന്നായിട്ടുണ്ട് ..!

ബെഞ്ചാലി പറഞ്ഞു...

:)

Abid Ali പറഞ്ഞു...

നന്നായിട്ടുണ്ട്.ഈ പോസ്റ്റ്‌ കാലീകം പ്രസക്തം.സ്ത്രീകള്‍ കൂടുതല്‍ ബോധവല്‍ക്കരിക്കപെടെണ്ടതുണ്ട്.ഒരു റോസാപൂവിലോ ചോക്ലേറ്റിലോ കുടുങ്ങെണ്ടതോ വീഴെണ്ടാതോ ആണോ ജീവിതം? അവര്‍ ചിന്തിക്കട്ടെ. അഭിനന്ദനങ്ങള്‍.

Salam പറഞ്ഞു...

പുതുമയുള്ള അവതരണത്തിലൂടെ കഥയെ ശ്രദ്ധേയമാക്കി. അക്ഷരങ്ങള്‍ italic വായിക്കാന്‍ പ്രയാസം തോന്നുന്നത് എനിക്ക് മാത്രമാണോ എന്നറിയില്ല. കഥ നന്നായി

RAHNA PM പറഞ്ഞു...

YANIKU ABIPRAAYAM PARAYAAN POALUM AVAKAASHAMILLA ATHRKUM MANOHARAMAANUNINTE STORY

അതിരുകള്‍/മുസ്തഫ പുളിക്കൽ പറഞ്ഞു...

കൊള്ളാം.... അഭിനന്ദനങ്ങള്‍

F A R I Z പറഞ്ഞു...

ഷാഹിനയുടെ കൊച്ചു കഥ സുന്ദരമായി, നല്ലൊരു സന്ദേശം നല്‍കുന്നു എന്നൊന്നും പറയാനാകുനില്ല.
എന്നാല്‍ കഥയെ കുറിച്ചുള്ള, ഷാഹിനയുടെ കമെന്റില്‍ നല്ലൊരു സന്ദേശമുണ്ട്.

എഴുന്നേല്‍ക്കാന്‍ കഴിയുന്ന വീഴ്ചയില്‍,
ശക്തിയോടെ തിരിചെഴുന്നെല്‍ക്കാം.
എന്നാല്‍ പല വീഴ്ചകളും എഴുന്നേല്‍ക്കാന്‍ കഴിയാത്തവയാകും.ഇവിടെ നമുക്ക് നമ്മുടെ മനസ്ഥിതി കൊണ്ട് മാത്രം ഒന്നും ആവില്ല.

കഥയിലൂടെ കഥാകാരി എന്താണോ പറയാനു
ദ്ദേശിച്ചത് അത് അവ്യക്തവും. വളരെ കുറൂക്കി
പറഞ്ഞതുകൊണ്ട് മുഷിപ്പില്ലാതെ വായിക്കാന്‍ കഴിഞ്ഞു.

ഒരു പൂവിനും എന്നും അതിന്റെ മനോഹാരിതയും,
സൌരഭ്യവും നിലനിര്‍ത്തുക വയ്യ.കാലചക്രത്തിന്റെ കറക്കത്തില്‍ എല്ലാം മങ്ങലെല്‍ക്കും. അത് പ്രകൃതി നിയമം.

നല്ലോരെഴുതുമായി, പുതിയൊരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

** ഫോണ്ട് പോയിന്റ് കൂട്ടുക.
** ബോള്‍ഡ്‌ ഫോണ്ട് ഒഴിവാക്കിയാലും നന്നായിരിക്കും.

ഭാവുകങ്ങളോടെ,
---ഫാരിസ്‌

rasheed mrk പറഞ്ഞു...

ITS SPURB MA BLESSINGZZ.. BY . M R K

അജ്ഞാതന്‍ പറഞ്ഞു...

പലരും കവിതയ്ക്കും മറ്റ് കഥയ്ക്കും അതിലുമുപരി നോവലുകള്‍ക്കും വരെ ഉപയോഗിച്ച വിഷയം, അത് കുറച്ച് വാക്യങ്ങളില്‍ ഒതുക്കി, നല്ലത്.

ഷബ്ന പറഞ്ഞു...

നന്നായിരിക്കുന്നു..
പക്ഷെ സ്വയം അടര്‍ത്തിക്കളയാനുള്ളതല്ല ആ പനിനീര്‍ പൂവിന്റെ ജീവിതം.. അടര്‍ത്തി മാറ്റപ്പെടാനുമല്ല..
വാടി വീഴും വരെ ജീവിക്കണം... ഇറുത്തെടുക്കാന്‍ വരുന്നവരെ മുള്ളൂകളാല്‍ നേരിടണം....
ഇനിയും എഴുതുക... ആശംസകള്‍..!

~ex-pravasini* പറഞ്ഞു...

നല്ല കഥ.

rannyyaan പറഞ്ഞു...

നന്നായിരിക്കുന്നു.. ഇനിയും എഴുതുക!!!!!

lekshmi. lachu പറഞ്ഞു...

നല്ല കഥ...ഇനിയും എഴുതുക

kazhchakkaran പറഞ്ഞു...

ഉം ഉം.. നല്ല കഥ നന്നായിരിക്കുന്നു.

കൊമ്പന്‍ പറഞ്ഞു...

അങ്ങനെ യാണ് ജീവിതം നമ്മള്‍ നല്‍കും എല്ലാം പക്ഷെ ഒന്നും തിരിച്ചു കിട്ടില്ല

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഷാഹിനയുടെ പേരിലെ വാല് കണ്ടു വന്നതാണ്‌ ഞാന്‍..വേറെ ഒന്നും കൊണ്ടല്ല ഞാനും ഒരു വടകരക്കാരന്‍ ആണേ!! നല്ല ഒരു സന്ദേശം ഉള്ള കഥ..ഇനിയും എഴുതുക... ആശംസകള്‍..!

faisalbabu പറഞ്ഞു...

ദിനങ്ങള്‍ കഴിയും തോറും അത് വാടി കരിയുന്നുണ്ടെന്നുള്ള സത്യം എനിക്ക്
ഉള്‍കൊള്ളാന്‍ കഴിയാതെ വന്നു . എങ്കിലും പ്രതീക്ഷയോടെ ഞാന്‍
കാത്തിരുന്നു .. മുള്ളുകള്‍ നിറഞ്ഞൊരു പനിനീര്‍ ചെടിയാഴിരുന്നു
അയാളെന്നറിഞാതും ഞാനതുമായി കടല്‍ ക്കരയിലേക്ക് നടന്നു
-------------------------------
ഛെ കടലില്‍ ചാടി നശിപ്പിച്ചു : ഇങ്ങേനെ പറയാമാരുന്നു .."പോടാ പുല്ലേ നീ യില്ല്‍ന്കില്‍ എനിക്ക് എന്നാ കോപ്പാ ( എല്ലാം പോസിറ്റീവ് ആയി എടുക്കൂന്നെ )

dilsha പറഞ്ഞു...

assalamu alikkum

shahi kadha enikk ishttaayitto

plzz search my blog

raihan7.blogspot.com

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) പറഞ്ഞു...

പരാജയം നിങ്ങള്‍ക്ക്‌ വീഴ്ച സംഭവിക്കുമ്പോള്‍ അല്ല ;
നിങ്ങള്‍ വീണിട്ട് എണീ ക്കാതിരിക്കുമ്പോയാണ് അത് കൊണ്ട്
നിങ്ങള്‍ എപ്പോ വീണാലും പൂര്‍വ്വാധികം ശക്തിയോടെ എണീക്കുക .
അതായിരിക്കണം ജീവിതത്തോടുള്ള attitude ..


കഥയില്‍ നിന്ന് അങ്ങനെ ഒരു attitude കിട്ടുമോ എന്തോ ..
എന്തായാലും നല്ല എഴുത്ത് ...ആശംസകള്‍ ...

Artof Wave പറഞ്ഞു...

വായിച്ചു, അല്പം കൂടി കൂട്ടാമായിരുന്നു എന്നു തോന്നി
ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു

sidheek Thozhiyoor പറഞ്ഞു...

നല്ല അവതരണം

Shaleer Ali പറഞ്ഞു...

എല്ലാ പനിനീര്‍ ചെടികളും മുള്ളുകള്‍ നിറഞ്ഞതാണെന്ന് തിരിച്ചറിയാന്‍ വൈകിയത് എന്തെ ???
നല്ല വരികള്‍ കേട്ടോ കവിത പോലെ...
ആശംസകള്‍...