2010, മേയ് 16, ഞായറാഴ്‌ച

........പ്രണയം.......



എന്‍ മനസ്സില്‍ നിറഞ്ഞ നോമ്പരമേ
നീ എന്തിനിതുവയി വന്നു എനിക്കെന്തു നല്‍കുവാന്‍ വന്നു
രാഗ സുധാരസ മായാ മയുരിയില്‍
നിന്നെ കിനാവ്‌ കണ്ടലഞ്ഞിടുന്നു ഞാന്‍
എന്‍ കനവിന്‍ പ്രണയ ഗോപുരത്തില്‍
ഒരു മഞ്ഞു തുള്ളിപോല്‍ വിരുന്നു വന്നു നീ
ആരോരുമറിയാതെ എന്‍ മനസ്സിന്‍ മണിച്ചെപ്പില്‍
നിന്‍ പ്രണയ മൊട്ടു ഞാന്‍ ഒളിച്ചു വെച്ചു
ഹേമന്ത സുരഭില രാത്രികളില്‍ നിനക്ക് വേണ്ടി
ഞാനൊരു പ്രണയ കുടീരം തീര്‍ത്തിരുന്നു
അനുരാഗ പൂക്കള്‍ കൊണ്ടാലങ്കരിക്കുമായിരുന്നു
എന്നും മുല്ലപു പരിമളം പൂത്തുലഞ്ഞിരുന്നു
ഞാന്‍ പോലുമറിയാതെ നീ എന്‍ മനസ്സിലൊരു
പ്രണയ പൂവായ് വിടര്‍ന്നു നിന്നു
ഇന്ന് നീ വിട പറഞ്ഞകലുംപോള്‍
നിന്‍ നീലമിയികളില്‍ ഞാന്‍ കണ്ടത് എന്നെയായിരുന്നു
എന്‍ പ്രണയ പൂവും മിഴികളിലേറി
ഇന്ന് നീ ദൂരേക്ക്‌ മറഞ്ഞപ്പോള്‍ എനിക്കും
നോവുന്നൊരു ഹൃദയമുണ്ടെന്നുള്ള കാര്യം നീ മറന്നു പോയി
എല്ലാം പറഞ്ഞൊന്നു മാപ് ചോദിക്കുവാന്‍
എന്നിനി എന്നിനി കാണും തമ്മില്‍ ..
എന്നിനി എന്നിനി കാണും ....

16 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

പ്രണയം അതൊരു അനുഭൂതിയാണ് .
വര്‍ണനകള്‍ക്ക് അതീതമാണ് . അനുഭ വിച്ചവര്‍
അതെക്കുറിച്ച് എന്നും വാചലരുമാണ് ,
പ്രണയത്തിനു നഷ്ട്ത്തിന്റെയും , വിരഹത്തിന്റെയും
ഒരു പാട് കഥകളുമുണ്ട്പറയാന്‍,
ഈ കവിതയിലും എവിടെയോ നഷ്ട്പ്പെട്ട ഒരു പ്രണയത്തിന്റെ
വേദനകളാണ് നമ്മിലേക്ക്‌ കോറിയിടുന്നത് ,
കവിത നന്നായിട്ടുണ്ട് കവിയത്രിക്ക് ഒരായിരം റോസാപ്പൂക്കള്‍

sahlalubaba പറഞ്ഞു...

വേനലിന് ആശ്വാസം നൽകികൊണ്ട് മാനത്ത് മഴമേഘങ്ങൾ അടിഞ്ഞുകൂടുമ്പോൾ മനസ്സിനും ഒരു ആശ്വാസമുണ്ടാകില്ലേ. പക്ഷേ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ പെയ്തു തുടങ്ങിയപ്പോൾ എല്ലാവർക്കും അത് ഒരു ആനന്ദത്തിന്റെ കുളിരേകി. കുട്ടികൾ മഴത്തുള്ളികളെ ഏറ്റുവാങ്ങാനായി മുറ്റത്തേക്കിറങ്ങിനിൽക്കുന്നു. പെട്ടെന്നാണ് മഴക്ക് ശക്തി പ്രാപിച്ചത്. പതുക്കെ തുടങ്ങിയ മഴ കോരിച്ചൊരിയാൻ തുടങ്ങി. ഒപ്പം മിന്നലും ഇടിവെട്ടും. അതോടെ കുട്ടികൾ വീട്ടിനകത്തേക്ക് കയറി. കാറ്റിനു നല്ല തണുപ്പായി. മഴച്ചാറലുകൾ കാറ്റിൽ വീട്ടിനകത്തേക്കും അടിച്ചുതുടങ്ങി. തുള്ളിക്കൊരുകുടം പേമാരി എന്ന കണക്കിൽ വേനൽമഴ തകർത്തുപെയ്യുകയാണ്. മുറ്റം മുഴുവൻ ഒരു കുഞ്ഞു പുഴപോലായി.ഇനിയെന്താ പരിപാടി? കുട്ടികൾ ആലോചിച്ചു തുടങ്ങി. പഴയ നോട്ടുബുക്കിലെ താളുകളും പത്രത്താളുകളും കൊണ്ടുവന്ന് കടലാസുതോണി ഉണ്ടാക്കാൻ തുടങ്ങി. ഇനി മഴവെള്ളത്തിൽ തോണിയോട്ട മത്സരമാണ്. ഓരോരുത്തരായി മഴ കൂടുതൽ നനയാതെ അവരവരുടെ കടലാസുതോണി ഇറക്കിതുടങ്ങി. ഇതെല്ലാം കണ്ടുനിൽക്കാൻ തന്നെ ഒരു രസമല്ലേമനസ്സിലേക്ക്‌ ഓര്‍മ്മകളുടെ കളിവഞ്ചി ഇറക്കുന്ന മഴക്കാലം... മഴക്ക്‌ എത്ര ഭാവങ്ങളാണ്‌.

കോരിച്ചൊരിയുന്ന മഴയുടെ സൗന്ദര്യം മനസ്സിനു കുളിരേകുമ്പോള്‍..
ഓർമ്മകളെ നമ്മുടെ ബാല്യത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന കാഴ്ചകൾ. ആസ്വദിക്കാം.
പഴയ ഓർമ്മകളെ തൊട്ടുണർത്താം.
ഓർമ്മകളെ പുതുക്കാനായി വെറുതെയെങ്കിലും കടലാസുതോണിയുണ്ടാക്കാം, ചുമ്മാ.

prema nairashyam പറഞ്ഞു...

ഞാന്‍ ഓര്‍ത്തു പോകുന്നു പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ എണ്ണമറ്റ സൌഹൃദങ്ങള്‍ എത്ര വിളിച്ചിട്ടും ഒരു പിന്‍വിളിക്ക് കാതോര്‍ക്കാതെ തിരിഞ്ഞു നടന്ന സുഹൃത്തുക്കള്‍.. പ്രണയത്തിന്റെ ചിറകിലേറി പാറിപ്പറന്ന സുന്ദര നിമിഷങ്ങള്‍ക്ക് ഒടുക്കത്തെ ഫുള്‍സ്റ്റോപ്പും നല്‍കി എങ്ങോ പോയി മറഞ്ഞ സുഹൃത്തുക്കള്‍..... തിരിഞ്ഞു നോക്കാന്‍ താല്പര്യം കാണിക്കാതെ അവരൊക്കെ ധൃതിയില്‍ നടന്നകലുമ്പോള്‍ ഞാനിവിടെ എകനായിരുന്നു . പിന്‍വിളി കാതോര്‍ക്കാതെ പോയവരോട് ? "ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം. ഓര്‍മിക്കണം എന്ന വാക്ക് മാത്രം, എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും കണ്ടു മുട്ടാമെന്ന വാക്ക് മാത്രം." ഒന്നും കേള്‍ക്കാതെ അവരൊക്കെയും നടന്നകന്നു..ധൃതി പിടിച്ച യാത്രയില്‍ ആരും എന്നെ ഓര്‍ത്തില്ല
അറിയില്ല എന്തായിരുന്നു എന്റെ കുഴപ്പം ? സൌഹൃദങ്ങള്‍ ഓരോന്നായി തകര്‍ന്നടിയുമ്പോഴും ഓരോരുത്തരും വിടവാങ്ങി പോയത് എങ്ങോട്ടാണ്? ലോകത്തിന്റെ മായക്കാഴ്ചകള്‍ തേടിയായി രിക്കുമോ? .. ... എന്തിനവരൊക്കെ എന്നെ ഉപേക്ഷിച്ചു പോയത്?
സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴിയാത്രയില്‍ എവിടെ എങ്കിലും അവരെന്നെ ഓര്‍ക്കുന്നുണ്ടാവുമോ?
വേദനയോടെ ഖത്തറില്‍ നിന്നും
മഹമൂദ് കുരുവന്തേരി

prema nairashyam പറഞ്ഞു...

മഞ്ഞുതുള്ളിക്ക് പൂവിനെ മോഹിക്കാനെ കഴിയൂ സ്വന്തമാക്കാനയില്ലെന്നു വരാം വെയില്‍ ഉദിക്കുംമ്പോള്‍ അവളുടെ പ്രണയത്തിന്റെവ - പൂവിന്റെ മാറില്‍ ഉരുകിചെര്നികല്ലതെയാകും മഞ്ഞുതുള്ളിയും അവളുടെ -പ്രണയവും , പിന്നെ ഒരുപിടി നനുത്ത സ്വപ്നങ്ങളും..സ്നേഹിക്കാന്‍ വണ്ടും ശലഭങ്ങളും കൂട്ടിനെത്തുമ്പോള്‍ സ്നേഹവും സ്വപ്നവും കണ്ണീരും പിന്നെ ജീവനും പൂവിനു നല്കിമ ഇല്ലണ്ടാകുന്ന മഞ്ഞുതുള്ളിയെ പൂവ് അറിയാതെ പോകും അവളുടെ വേദന കണ്ടു കൊണ്ട് കാണാതെ പോം ..വസന്തത്തിന്റെണ പകലുകള്‍ ഇനി പുതിയ മുഖങ്ങള്ക്ക്െ‌..
ആഘോഷത്തിന്റെപ ഒരു പകല്‍.. പിന്നീട് രാവില്‍ തനിച്ചാവുമ്പോള്‍ ഓര്മ്മണ വരും പൂവിന്ഉരുകിപ്പോയ ഒരു നനുത്ത സ്നേഹത്തെ ..അപ്പോഴേക്കും കടുത്ത വേനലെതിയിട്ടുണ്ടാകും ഇതെന്റെ് പ്രണയം..നീ പൂവും ഞാന്‍ മഞ്ഞുതുള്ളിയും ...
നിന്നെ സ്നേഹിച്ചതുപോലെ ഇതുവരെ ഞാന്‍ ആരെയും സ്നേഹിചിട്ടില്ലയിരുന്നു.. ഇനി ആരെയെങ്കിലും അങ്ങിനെ സ്നേഹിക്കാനുള്ള ധൈര്യവും ഇല്ല.... നിന്നോട് എനിക്ക് എന്നും നന്ദിയുണ്ട്..ഞാന്‍ പഠിക്കാന്‍ മറന്നുപോയ ഒരു പാഠം എനിക്ക് പഠിപ്പിച്ചു തന്നതിന്...

" വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുത് , സ്നേഹിക്കാന്‍ വേണ്ടി ആരെയും വേദനിപ്പിക്കുകയും അരുത്
വേതനയോടെ ഖത്തറില്‍ നിന്നും
മഹമൂദ് കുരുവന്തേരി
+9746117531
+9747863340

അജ്ഞാതന്‍ പറഞ്ഞു...

" എന്‍ പ്രണയ പൂവും മിഴികളിലേറി
ഇന്ന് നീ ദൂരേക്ക്‌ മറഞ്ഞപ്പോള്‍ എനിക്കും
നോവുന്നൊരു ഹൃദയമുണ്ടെന്നുള്ള കാര്യം നീ മറന്നു പോയി " :(

Paavam Pravaasi പറഞ്ഞു...

Grate Kavitha.....

വി.എ || V.A പറഞ്ഞു...

വെറും നൊമ്പരങ്ങളിൽ യാത്ര തുടങ്ങിയോ ? ഉല്ലാസത്തിന്റ്റെ വഴിയും നമുക്കുള്ളതാണ്. സഞ്ചരിക്കുക ഇനിയും......

Shabna Sumayya പറഞ്ഞു...

nys...:)

ശ്രീ പറഞ്ഞു...

ബൂലോകത്തേയ്ക്ക് സ്വാഗതം

Ajuajinas പറഞ്ഞു...

ഓര്‍മ്മകള്‍ തന്‍ തേന്‍ മുള്ളുകള്‍ ഓരോ നിനവിലും മൂടിടുന്നു, ഓരോ നിമിഷവും നീറുന്നു ഞാന്‍, തീരാത്ത ചിന്തയില്‍ വേവുന്നു ഞാന്‍..പ്രണയം എന്തെന്ന് മറ്റാരെക്കാളും അറിയുന്നത് പ്രണയം നഷ്ടപെട്ടവര്‍ക്ക് മാത്രമായിരിക്കും. നന്നായിടുണ്ട് പ്രണയത്തിന്റെ എഴുത്തുകാരിക്ക് എല്ലാ വിധ ആശംസകളും

rameshglobaldreams.blogspot.com പറഞ്ഞു...

പ്രണയത്തിന് നിലാവു കണ്ടു
ഞാന് നിന് കവിതയില്........

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്. പിന്നെ മലയാളത്തെ സ്നേഹിക്കുന്ന ഷാഹിന ഇതുവരെ 'ഴ' എഴുതാന്‍ പഠിച്ചില്ലല്ലോ?!

അജ്ഞാതന്‍ പറഞ്ഞു...

good one....

Shaharas.K പറഞ്ഞു...

nannayirikkunnu... all the best..

Abdulla thalikulam പറഞ്ഞു...

കവിത നന്നായിരിക്കുന്നു,, തുടര്‍ന്നുള്ള എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നു,,

Dhruvakanth s പറഞ്ഞു...

മനോഹരമായിരിക്കുന്നു..