2010, മേയ് 24, തിങ്കളാഴ്‌ച

ലൈല കാറ്റ്


ഓഫീസില്‍ നിന്നും പെട്ടെന്ന് ഇറങ്ങിയത്         നന്നായെന്നു തോന്നി .                മഴ ചാറി തുടങ്ങിയിരിക്കുന്നു .
മേഘങ്ങള്‍ ഇരുണ്ടു  തുടങ്ങി വലിയൊരു മഴയ്ക്കുള്ള കൊപ്പു  കൂട്ടുകയാണെന്ന്     തോന്നുന്നു എങ്ങനെയെങ്കിലും മഴക്ക് മുന്‍പ്‌ വീട് പിടിക്കണം ..ഒച്ചിനെ പോലെ ഇയയുന്ന ഈ ബസ്‌ എപ്പോയാണാവോ അങ്ങെത്തുക..
നാല്   ടയറും ഒരുപെട്ടികൂടും മാത്രമേ ഇതിനുള്ളൂ എന്ന് തോന്നും 
പോക്ക്കണ്ടാല്‍ ...   സുഹറ   ഇറങ്ങുന്നത്   വരെ  സമയം  
പോയതറിഞ്ഞില്ലായിരുന്നു . അവള്‍  അവിടെ   ഇറങ്ങെണ്ടിയില്ലെന്നു  
തോന്നി  പാവം  ജീവിക്കാന്‍ വേണ്ടി    ഒരു പാട് കഷ്ട്ടപെടുന്നു അവള്‍ ...എങ്കിലും അതൊന്നും ഒരിക്കലും  ആരെയും അറിയിക്കാറില്ലാ .. രോഗിയായ ഉപ്പ , ഉമ്മ , അനിയന്റെയും അനിയത്തിയുടെയും പഠിപ്പ് ..അങ്ങനെ   എല്ലാ ഭാരവും ചുമലിലേറ്റാന്‍    വിധിക്കപെട്ടവള്‍ സഹതാപം തോന്നി പലപ്പോയും സഹായിക്കാന്‍ ഒരുങ്ങിയെങ്കിലും സ്നേഹത്തോടെ നിരസിക്കുകയാണ് പതിവ് .....
എന്റെ ജീവിതത്തിലേക്ക്   ക്ഷണിക്കാനും  പലവട്ടം    
ഒരുങ്ങിയതാണ് ..   പക്ഷെ    പ്രതികരണം  എന്തായിരിക്കുമെന്നുള്ള  
ഭയം അതിനും അനുവതിച്ചില്ല
ആ നല്ല സൌഹൃതം  ഇല്ലാതാക്കാന്‍ ഞാന്‍     ഇഷ്ട്ടപെട്ടില്ലാ എന്ന് വേണേല്‍ പറയാം ...       ആരും അറിയാതെ   എന്നില്‍ ഒരിഷ്ട്ടം വളരുന്നുണ്ടായിരുന്നു ...എന്നെങ്കിലും ഒരിക്കല്‍ അത് തുറന്നു പറയണം ...
എന്റെ സ്വപ്പ്നങ്ങള്‍ക്ക് വിരാമമിട്ടു ....  ബസ്സ്‌   മുരണ്ടു   മുരണ്ടു നിന്നു ....
"കാക്കിനട ....കാക്കിനട ." എന്നുള്ള ക്ലീനരുടെ അലര്‍ച്ച എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി      ബസ്സിറങ്ങി    ഫ്ലാറ്റ്       
ലക്ഷ്യമാക്കി നടന്നു ..      ഇപ്പോള്‍    കാറ്റിനല്‍പ്പം  ശക്തി  
കൂടിയിട്ടുണ്ട്    മഴയും തകൃതിയായി  പെയ്യാന്‍  തുടങ്ങിയിട്ടുണ്ട് ..     
വഴിയില്‍  നിന്നും അടുത്ത ഫ്ലാറ്റിലെ മഹമ്മൂധിനെ കിട്ടിയത്   കൊണ്ട്   അതികം മഴ നനയാതെ റൂമിലെത്താന്‍ കയിഞ്ഞു .. എന്നെ പോലെ അവനും ആന്ദ്രയില്‍    വന്നിട്ട്      നാലഞ്ചു          വര്‍ഷമേ    ആയുള്ളൂ    പുറത്തു മഴ തകര്‍ത്ത് പെയ്യുകയാണ് ശക്ത്തമായ കാറ്റും .. മഴ നനഞ്ഞ തണുപ്പ് മാറ്റാന്‍ വേണ്ടി കട്ടന്‍ ചായയും എടുത്ത് ഞാന്‍ ടി വി ക്ക്     മുന്നിലിരുന്നു ..
 ഫ്ലാഷ് ന്യൂസ്‌ കണ്ടു ഞാന്‍ ഒന്ന് ഞെട്ടി ...
വടക്ക്  ഭാഗത്ത് ഒരു പുതിയ തരം കാറ്റ് വീശുന്നുണ്ടത്രേ .. തീര ദേശത്തു താമസിക്കുന്നവര്‍ അല്‍പ്പം മാറി നില്‍ക്കനമെന്നുള്ള മുന്നറിയിപ്പും ... ഞാന്‍ സുഹറയെ ഓര്‍ത്തു ..         പടച്ചോനെ അവളുടെ ചെറ്റ കുടില്‍ കടലിനോടു ചെര്‍ന്നാണല്ലോ ...ഓര്‍മ്മ മുയുവനാകും മുന്‍പ്‌  മൊബൈല്‍ റിങ്ങടിഞ്ഞു ..  
വിളി സുഹറയുടെ തന്നെ ..ഞാന്‍ പെട്ടെന്ന് ഫോണ്‍ എടുത്തു ....
" എന്റെ അനിയത്തി ലൈല .....അവളെ കാണുന്നില്ലാ ....കാറ്റില്‍ അവളും പോയി ....."
ഇടറിയ ശബ്ദത്തില്‍ അത്രയും പറയാനേ അവള്‍ക്കു കയിഞ്ഞുള്ളൂ ..      ആ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും
മോജിതനാകാന്‍ എനിക്കും കയിഞ്ഞിരുന്നില്ലാ ....  
ഫ്ലാഷ് ന്യൂസ്‌ വീണ്ടും വന്നുകൊണ്ടേയിരുന്നു " വീശിയടിച്ച ലൈല കാറ്റില്‍ പരക്കെ നാശ  നഷ്ട്ടങ്ങള്‍  ....      
 
അതെ കാറ്റിനു പുതിയ പേര്       ''ലൈല കാറ്റ്  ''.....!!!!!!
എന്ത് പേരിട്ടു വിളിച്ചാലും .. ആ ലൈല കാറ്റില്‍ ഞങ്ങളുടെ കുഞ്ഞനിയത്തി     ലൈലയും        നഷ്ട്ടമായി    എന്നുള്ള
സത്യം  ഉള്‍ക്കൊള്ളാനാവാതെ ഞാന്‍ തരിച്ചു നിന്നു ...!!

48 അഭിപ്രായ(ങ്ങള്‍):

ഹംസ പറഞ്ഞു...

നല്ല കഥ.!! ഒരു ചെറിയ നൊമ്പരം ബാക്കിയായി ലൈല കാറ്റിനോടൊപ്പം..! എന്ത് പേരിട്ട് വിളിച്ചാലും ദുരിതം അനുഭവിക്കുന്നവര്‍ക്ക് അത് ഒരു പോലെ തന്നെ.

-----------------------------

പിന്നെ വരികള്‍ക്ക് ആവശ്യമില്ലാത്ത അകല്‍ച്ചകള്‍ തോനുന്നു. കുറഞ്ഞ പാരഗ്രാഫുകള്‍ മതിയായിരുന്നു എന്നൊരു തോനല്‍ എന്‍റെ തോനല്‍ മാത്രം.! നല്ല കഥയാട്ടോ..!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

നല്ല ഐശ്വര്യമായി തേങ്ങ ഉടച്ചു ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.
ഫോണ്ടിന്റെ കളര്‍ ഒന്ന് മാറിയാല്‍ നന്നാവും
ഇനി പിന്നെ വായിച്ചു കമന്റു പിന്നീട് തരാം .
നല്ല ഒരു എഴുത്തുകാരി ആയി തീരട്ടെ

Unknown പറഞ്ഞു...

കവിത മാത്രമല്ല കഥയും തനിക്കു വയങ്ങുമെന്നു നീ തെളിയിച്ചു
കഥ വളരെ നന്നായി ....നിനക്ക് നല്ലൊരു ഭാവി ഞാന്‍ കാണുന്നു ....
തുടര്‍ന്നും എയുതുക ... എന്റെ എല്ലാവിത ആശംസകളും .....
ബൈ ജസ്ന .............

Sulfikar Manalvayal പറഞ്ഞു...

ഹംസക്ക വഴിയാ ഞാന്‍ ഇവിടെയെത്തിയത്.
കുഞ്ഞ് കഥ. നല്ല അര്‍ഥമുള്ള വാക്കുകള്‍
അക്ഷര പിശക് കല്ലുകടിയായി തോന്നി. ഇനിയും ശ്രദിക്കുമല്ലോ. കൂടുതല്‍ വായിക്കുക. കുറച്ചു എഴുതുക.
പിന്‍തുടരുന്നുണ്ട് ഞാന്‍ ഇനിയും വരാം..
കൂടുതല്‍ എഴുത്തുകള്‍ പിറക്കട്ടെ എന്ന് ആശംസിക്കുന്നു

(കൊലുസ്) പറഞ്ഞു...

ദാ, കണ്ടുപിടിച്ചേ... വായിച്ചു കേട്ടോ. ഇഷ്ട്ട്ടായീന്നു തന്നെ കൂട്ടിക്കോ..
wishing u all d best. keep blogging. bye4now.

(കൊലുസ്) പറഞ്ഞു...

oh..gud. appreciate it. keep blogging. wishing u all d best & invite u to visit my mini stories.
thanx dear.

വഴിപോക്കന്‍ | YK പറഞ്ഞു...

കഥ നന്നായി,
ഈ കാറ്റിനൊക്കെ എന്തെ പെണ്ണുങ്ങളുടെ പേര്?

എന്‍.ബി.സുരേഷ് പറഞ്ഞു...

ഷാഹിന കഥയിലല്ല ശ്രദ്ധിച്ചത്, ആ പേര് ഉണ്ടാക്കുന്ന ഒരു എഫക്റ്റ് ആണ്. നല്ല ഒരു കഥാതന്തുവിനെ വളരെ ഈസിയായി സമീപിച്ചു.
നാം ഒരു വിഷയം കണ്ടെത്തിയാ‍ൽ അത് ഏത് രീതിയിൽ പറയാം എന്തൊക്കെ എഫക്റ്റ് ഉണ്ടാക്കാം ഭാഷയെ എങ്ങനെ പുതുക്കാം എന്നൊക്കെ ആലോചിക്കണം.

പറയുന്ന വിഷയവും പറയുന്ന രീതിയും ഒരുപോലെ പ്രധാനമാണ്. കഥ ഷാഹിനയ്ക്ക് ഇണങ്ങും. ബീ കെയർഫുൾ.

സിനു പറഞ്ഞു...

ഇവിടം ആദ്യമായാണ്‌ കാണുന്നത്
കഥ നന്നായിട്ടുണ്ട് ഇഷ്ട്ടപ്പെട്ടു..
വായിച്ചു തീര്‍ന്നപ്പോള്‍ ചെറിയൊരു വിഷമം തോന്നി
ബ്ലോഗിലെ കവിതയെല്ലാം വായിച്ചു..
ജസ്ന പറഞ്ഞ പോലെ..കവിത മാത്രമല്ല കഥയും എഴുതാനറിയാം
ഇനിയും ഒരുപാട് എഴുതൂ..കവിതയും കഥകളും..
ഈ വഴി ഇനിയും വരാം!
ആശംസകള്‍!!

അസീസ്‌ പറഞ്ഞു...

നല്ല കഥ .
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

എറക്കാടൻ / Erakkadan പറഞ്ഞു...

പെണ്ണുങ്ങളുടെ അല്ല വഴിപോക്കാ .....എല്ലാം എ പടത്തിലെ നായ്കമാരാ...കത്രീന ലൈല അങ്ങനെ

Anees Hassan പറഞ്ഞു...

ലൈല പോയോ

K@nn(())raan*خلي ولي പറഞ്ഞു...

വായിച്ചു.
അങ്ങോട്ടീക്കും ക്ഷണിക്കുന്നു.
വായനക്കും അഭിപ്രായത്തിനും കാത്തിരിക്കുന്നു.

Manoraj പറഞ്ഞു...

കഥയേക്കാളേറെ ലൈല എന്ന വാക്ക് മനസ്സിൽ കൂടുതൽ ഊന്നൽ കൊടുത്തോ എന്നൊരു തോന്നൽ. എന്നിരുന്നാലും തീരെ ബോറടിപ്പിക്കാതെ പറഞ്ഞു. കൂടുതൽ നല്ല വിഷയങ്ങളുമായി കഥകളുടെ ലോകത്ത് വാഴുക

അലി പറഞ്ഞു...

കഥയും എഴുത്തും നന്നായിരുന്നു.

പോസ്റ്റ് ചെയ്യാൻ ഒന്നോരണ്ടൊ ദിവസം വൈകിയാലും അക്ഷരത്തെറ്റുകളൊഴിവാക്കാനും ഫോർമാറ്റ് നന്നാക്കാനും ശ്രദ്ധിക്കുക.

Anil cheleri kumaran പറഞ്ഞു...

കഥ കൊള്ളാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുമല്ലോ.

sm sadique പറഞ്ഞു...

കാറ്റിന്റെ പേരു എന്തായാലും,
ചില കാറ്റുകൾ ഇങ്ങനെയാണു .
നഷ്ട്ടങ്ങൾ മാത്രം സമ്മാനിക്കുന്നത് .
കാറ്റെ നീ ചുഴലി ആകാതെ വീശൂ…..

അഷ്റഫ് ഐനിക്കല്‍ പറഞ്ഞു...

"ലൈല" വന്നുപോയതിൽ പിന്നെ ഞങ്ങൾ മീൻ കഴിച്ചിട്ടില്ല. ഇവിടെ (ദുബായിൽ) കിലോക്ക്‌ 5 ദിർഹംസ്‌ വിലയുണ്ടായിരുന്ന മത്തിക്ക്‌ ഒറ്റയടിക്ക്‌ 20 ദിർഹംസ്സായി.
ആവിശ്കരണത്തിലെ ലാളിത്യം ഹൃദ്യമായി. തുടർന്നും എഴുതുക.

അഭിനന്ദനങ്ങൾ...

അഷ്റഫ് ഐനിക്കല്‍ പറഞ്ഞു...

"ലൈല" വന്നുപോയതിൽ പിന്നെ ഞങ്ങൾ മീൻ കഴിച്ചിട്ടില്ല. ഇവിടെ (ദുബായിൽ) കിലോക്ക്‌ 5 ദിർഹംസ്‌ വിലയുണ്ടായിരുന്ന മത്തിക്ക്‌ ഒറ്റയടിക്ക്‌ 20 ദിർഹംസ്സായി.
ആവിശ്കരണത്തിലെ ലാളിത്യം ഹൃദ്യമായി. തുടർന്നും എഴുതുക.

അഭിനന്ദനങ്ങൾ...

ഒരു നുറുങ്ങ് പറഞ്ഞു...

ലൈല ആയാലും നസീമ ആയാലും ഒക്കെ കാറ്റ് തന്നെ..ഒന്ന് ചുഴലിയെങ്കില്‍
മറ്റെത് മന്ദമാരുതന്‍ എന്നെയുള്ളു!

കഥ കൊള്ളാം,ആ ദുരന്തമൊഴിഞ്ഞെങ്കില്‍!

അജ്ഞാതന്‍ പറഞ്ഞു...

നല്ല കഥ ...നൊമ്പരം ബാക്കിവെക്കുന്ന കഥ ...പഴയ പോസ്റ്റുകള്‍ നോക്കട്ടെ ട്ടോ :)

Unknown പറഞ്ഞു...

കഥ കൊള്ളാം, ചില തുടക്കകാരുടെ പാളിച്ചകള്‍ ഒഴിച്ച്.
ഭാവുകങ്ങള്‍.

perooran പറഞ്ഞു...

best wishes,nice ctory

K@nn(())raan*خلي ولي പറഞ്ഞു...

ലൈല പോയി.
എന്നിട്ടും അടുത്ത പോസ്റ്റുമായി ഇങ്ങലെവിടെ?
വെക്കം വാ.

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

@ ഹംസക്കാ ആദ്യ അഭിപ്രായത്തിന് പ്രത്യേകം നന്ദി അറിയിക്കട്ടെ ..
അഭിപ്രായങ്ങള്‍ പൊന്നും വിലക്കെടുക്കുന്നു
പിന്നെ വരികളുടെ അകല്‍ച്ച .. എനിക്കിതിലുള്ള പരിജയ കുറവ്
കൊണ്ടാണ് ട്ടോ ....

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

@ ഇസ്മയില്‍ ...തേങ്ങ ഉടക്കല്‍ നമ്മുടെ സ്ഥിരം ഏര്‍പ്പാടാണെന്ന്
മനസ്സിലായി ...അതെനിക്കും ഇഷ്ടായിട്ടോ ...
@ ജസ്ന കടമേരി ...
@ സുല്‍ഫി ....
@ സ്നോവെല്‍...
@ വഴി പോക്കന്‍ ..
എല്ലാവര്‍ക്കും എന്‍റെ നന്ദി അറിയിക്കട്ടെ ....

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

@ സുരേഷ് സര്‍ ... ബ്ലോഗ്‌ സന്തര്‍ഷിച്ചതിനു
ആദ്യം നന്ദി അറിയിക്കട്ടെ ....
ഇനിയും പോരായ്മകള്‍ കാണിച്ചു തരുമെന്ന്
വിശ്വസിച്ചോട്ടെ ..
അഭിപ്രായങ്ങള്‍ സ്വീകരിച്ചു
നന്നാക്കാന്‍ ശ്രമിക്കാം ....

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

@ സിനു .....
@ അസീസ്‌ ...
@ ഏറക്കാടന്‍...
@ ആയിരതിയോന്നാം രാവ് ..
@ കണ്ണൂരാന്‍ ...
@ മനോരാജ് ...
@ അലി ..
@ കുമാരന്‍ ...
@ s m സിദ്ദീക്ക് ...
ബ്ലോഗ്‌ സന്തര്‍ഷിച്ചതിനും അഭിപ്രായം അറിയിച്ചതിനും ...
എല്ലാവര്‍ക്കും എന്‍റെ നന്ദി അറിയിക്കട്ടെ ...

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

@ അഷ്‌റഫ്‌ ഐനിക്കല്‍,,, മീന്‍ കഴിക്കാന്‍ തുടങ്ങിയോ ...
വില കുറയുമായിരിക്കും അല്ലെ ..?
അഭിപ്രായത്തിനു നന്ദി അറിയിക്കട്ടെ ..
@ ഒരു നുറുങ്ങ് ... ലൈലയും നസീമയും ഒക്കെ ഒന്ന് തന്നെ അല്ലെ ..?
@ aadhila .....
@ തെച്ചികോടന്‍...
@ perooran ...
ബ്ലോഗ്‌ സന്തര്‍ഷിച്ചതിനും അഭിപ്രായം അറിയിച്ചതിനും ..
പ്രത്യേകം നന്ദി അറിയിക്കട്ടെ ...
പിന്നെ ..
@ കണ്ണൂരാന്‍ ...ഒരു പാട് പഠിക്കാനുണ്ട് അതാണ്‌
പുതിയ പോസ്റ്റ്‌ ഒന്നും ഇല്ലാത്തത് ...
വരാം ഇനിയും പുതിയ പോസ്റ്റുമായി ....

F A R I Z പറഞ്ഞു...

"ലൈല" പ്രമേയത്തില്‍ കോര്‍ത്തെടുത്ത കൊച്ചു കഥ.വലിയ പരുങ്ങലില്ലാതെ അവതരിപ്പിച്ച തുടക്കകാരിയില്‍ , പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.ഒരു കാലിക വിഷയ പശ്ചാതലത്തില്‍ ഭാവനയുടെ നിറം കൊടുത്തു പകിട്ടാര്ന്നതാക്കാന്‍ മിടുക്കുണ്ട്.
എന്നുമുണ്ടായിരിക്കട്ടെ.

ആശംസകളോടെ
---ഫാരിസ്‌

ഉപാസന || Upasana പറഞ്ഞു...

തുടക്കാക്കാരിക്കു ഇതു ധാരാളം.
;-)

Mohamed Salahudheen പറഞ്ഞു...

കഥ തരക്കേടില്ല. സമാനമായ കഥകള് ധാരാളം വായിച്ചു.

ഇനിയും എഴുത്തിന്റെ ലോകം വിശാലമായി കിടക്കുന്നു. പറഞ്ഞതുതന്നെ പറയാന് നമ്മുടെ ആവശ്യമില്ലല്ലോ. പുതിയ മേച്ചില്പ്പുറങ്ങള്ത്തേടി ഇറങ്ങാന് ആശംസിക്കുന്നു.

Sulfikar Manalvayal പറഞ്ഞു...

"ലൈല" കഥാകാരിയും കൊണ്ട് പോയോ?
പിന്നെ യാതൊരു വിവരവുമില്ലല്ലോ?
കമന്റിന്റെ വേര്‍ഡ്‌ വേരിഫികശന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു.

NUSRIN MC പറഞ്ഞു...

hai shahina...................nw m read ur story,really appreciatable.fantastic headline......u r a gr8 ya.god bless u dear...........

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

തുടക്കം ഒട്ടും മോശമല്ല!,ഇനിയും നന്നാക്കാം.പിന്നെ അക്ഷരത്തെറ്റുകള്‍, അതു ശ്രദ്ധിച്ചാല്‍ തിരുത്താവുന്നതേയുള്ളൂ. അലപം ക്ഷമ കാണിച്ചാല്‍ മാത്രം മതി.കൂടുതല്‍ വായിച്ചാല്‍ തന്നെ കുറെയൊക്കെ മനസ്സിലാവും.സ്വന്തമായ ഒരു ശൈലിയുണ്ടാക്കാന്‍ ശ്രദ്ധിക്കുക.പിന്നെ കമന്റിലെ word verification ഒഴിവാക്കിയേക്കൂ.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു!. ഈ വഴിക്കും വരണേ.

Unknown പറഞ്ഞു...

നല്ല കഥ ...അവതരണ രീതിയും വളരെ നന്നായി
ചെറിയൊരു നൊമ്പരം ബാകിയായി ..
എഴുത്ത് ഇനിയും തുടരുക എല്ലാ വിത
ഭാവുകങ്ങളും നേരുന്നു ...

rafeeQ നടുവട്ടം പറഞ്ഞു...

ബ്ലോഗില്‍ വന്നുപെട്ടു. നന്നായിരിക്കുന്നു എല്ലാം..ആശംസകള്‍!

rafeeQ നടുവട്ടം പറഞ്ഞു...

ബ്ലോഗില്‍ വന്നുപെട്ടു. നന്നായിരിക്കുന്നു എല്ലാം..ആശംസകള്‍!

Sidheek Thozhiyoor പറഞ്ഞു...

കഥയില്‍ ചെറിയൊരു നൊമ്പരം ബാക്കിനില്‍കുന്നെങ്കിലും എന്തൊക്കെയോ .എവിടെയൊക്കെയോ...കളഞ്ഞുപോയെ
ന്നൊരുതോന്നല്‍..അത്രേ ഉള്ളൂ..
പിന്നെ ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ അവശ്യം തന്നെയോ?

സാബിബാവ പറഞ്ഞു...

കുഞ്ഞു കഥ അല്പം നൊമ്പരത്തോടെ അവസാനിപ്പിച്ചു .തുടക്കങ്ങളൊക്കെ മെച്ചം ഇനിയും മുന്നോട്ടു കുതിക്കുക.
ആശംസകളോടെ....
സാബി

ജിപ്പൂസ് പറഞ്ഞു...

തുടക്കം നന്നായിരിക്കുന്നു.സുരേഷ് മാഷ് പറഞ്ഞത് അപ്പടി കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു.മാഷിന്‍റെ നിരൂപണം വിലപ്പെട്ടതാണ്.നല്ല ഒരു കഥാകാരിയാകട്ടെ.ആശംസകള്‍ :)

പിന്നേയ്..ഈ കടും നീല പ്രതലവും അക്ഷരങ്ങളും എന്തോ കണ്ണിന് അങ്ങ്ട് പിടിക്കണില്ല കേട്ടോ.

Jishad Cronic പറഞ്ഞു...

ഒരു ചെറിയ നൊമ്പരം ബാക്കിയായി...

Akbar പറഞ്ഞു...

പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഇനി പ്രസക്തമല്ല. അമേരിക്കക്കാര്‍ക്ക് പേരില്‍ ആണ് എല്ലാം ഇരിക്കുന്നത്. ഇത് നീരാളി വേള്‍ഡ് കപ്പു നിയന്ത്രിക്കുന്ന കാലമാണ്.

വി.എ || V.A പറഞ്ഞു...

കാറ്റിലലിഞ്ഞ ലൈലയുടെ ഓർമ്മകളിൽ ഞാനും പങ്കുചേരുന്നു...നല്ല തുടക്കം. ഒന്നുകൂടി വായിച്ച് റിലീസ് ചെയ്യുക. ആശംസകൾ....

നിഴല്‍പ്പാട് പറഞ്ഞു...

വടകരയില്‍ നിന്നും ഇത്തരം കഥകള്‍ ഇനിയും വിരിയട്ടെ...!ആശംസകള്‍

Shabna Sumayya പറഞ്ഞു...

നന്നായിരിക്കുന്നു ഷാഹിന...
വേര്‍പാടുകളെന്നും മനസ്സില്‍ വ്രണങ്ങളായവസാനിക്കും., അതു വേണ്ടപ്പെട്ടവരുടെതാകുമ്പോള്‍ അര്‍ബുദം പോലെ മനസ്സിനെ കാര്‍ന്നു തിന്നും.... വേദന ബാക്കിവച്ചൊരു പോസ്റ്റ്.....

ഭാവുകങ്ങങള്‍.......ഇനിയും പ്രതീക്ഷിക്കുന്നു....

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നല്ല കഥ..
ആശംസകള്‍

Unknown പറഞ്ഞു...

tooo boring.ningalku pattiya paniyalla